window.dataLayer=window.dataLayer||[];function gtag(){dataLayer.push(arguments)} gtag('set','linker',{"domains":["aswathywrites.com"]});gtag("js",new Date());gtag("set","developer_id.dZTNiMT",!0);gtag("config","G-120T17X7PE")

Aswathy Writes

WhatsApp-Image-2021-10-10-at-2.50.55-PM

സ്വർഗ്ഗസംഗമം

Share on whatsapp
Share on facebook
Share on pinterest
Share on linkedin
Share on twitter
Share on telegram
Share on email
Share on print

ദീർഘനാളായി ഗൗരിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട്. ചെയ്തുതീർക്കാനുള്ളതെല്ലാം പൂർത്തീകരിച്ചിട്ടേ അവൾ വരുകയുള്ളു എന്നെനിക്കറിയാമായിരുന്നു. കാരണം അവൾ കെ. ആർ. ഗൗരിയാണ്.സ്ത്രീകൾ അടുക്കള മാത്രം ഭരിച്ചിരുന്ന കാലത്ത് കേരളം ഭരിക്കാനൊരുങ്ങിയവളാണ്. ആ പോരാട്ടക്കാരിയുടെ ഹൃദയം സ്വന്തമാക്കിയവൻ എന്നതിൽ ഞാനിന്നും അഭിമാനിക്കുന്നു. ഭൂമിയിലായിരുന്നപ്പോൾ പലർക്കും, പലതിനും വേണ്ടി നമ്മൾ നമ്മളെ വേണ്ടെന്നുവെച്ചതിൽ ഞാൻ ഖേദിക്കാത്ത ദിവസങ്ങളില്ല.ക്യാൻസറിന്റെ വേദനയേക്കാൾ കടുപ്പമാണ് കുറ്റബോധത്താലുള്ള ദുഃഖം എന്നു തിരിച്ചറിഞ്ഞ സമയം.

സമരാഗ്നിയിൽ കത്തിയമർന്നത് ഒരു ജീവിതം കൂടി ആയിരുന്നു എന്ന് മനസ്സിലാക്കാൻ വൈകി. മരിച്ചെങ്കിലും ഗൗരിയുടെ മനസ്സിലും മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ചില്ലുപടങ്ങളിലും എന്റെ ജീവൻ തുടിക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്റെ ഭൗതികശരീരത്തിനരികിൽ എന്നെക്കാൾ ചലനമറ്റ് നീ ഇരുന്നപ്പോൾ “ഞാനും ഉടനെ വരാം സഖാവേ സ്വർഗ്ഗത്തിലേക്ക് ” എന്ന് നീ പറഞ്ഞത് എനിക്കിന്നും മധുരമുള്ള ഓർമ്മയാണ്. എങ്കിലും കാത്തിരിപ്പിന്റെ ദൈർഖ്യം കൂടുമെന്ന് ഞാനൂഹിച്ചിരുന്നു. ആക്കാലത്തു ആരും കൊതിക്കുന്ന മജിസ്‌ട്രേറ്റ് പദവി വച്ചു നീട്ടപെട്ടിട്ടും അത് തട്ടികളഞ്ഞു ജനസേവനം തിരഞ്ഞെടുത്ത ഗൗരി ഒന്നിനും പിടി കൊടുക്കാത്തവളാണ്. പ്രായം പോലും സഖാവിന്റെ മുൻപിൽ മുട്ടുമടക്കുമെന്ന് എനിക്കറിയമായിരുന്നു. കാരിരുമ്പിന്റെ കരുത്തുള്ള മനസ്സുമായി നീ പടപൊരുതുന്നത് തികഞ്ഞ അഭിമാനത്തോടെ ഞാൻ അന്നും ഇന്നും വീക്ഷിച്ചു. കേരളചരിത്രത്തിൽ ഇന്നുവരെ ഒരു സ്ത്രീയ്ക്കും കൈയെത്തിപിടിയ്ക്കാൻ കഴിയാത്തത്ര നേട്ടങ്ങൾ കൊയ്ത ഗൗരി സഖാവ് പണ്ട് പറഞ്ഞ വാക്ക് പോലെ സ്വർഗ്ഗത്തിലേക്ക് എന്നോടൊപ്പം. ലാത്തികുഞ്ഞുങ്ങളുടെയും പിറക്കാതെപോയ എന്റെ രണ്ടു കുഞ്ഞുങ്ങളുടെയും അമ്മക്കായുള്ള എന്റെ 44 വർഷത്തെ കാത്തിരിപ്പിന് ഇന്നു വിട.♥️

അവിടെ പത്രങ്ങളും എനിക്കത്ര പരിചയം പോരാത്ത ചാനലുകളും നമ്മുടെ പ്രണയം മുതൽ വിവാഹവും, വേർപിരിയലും ഒരുമിച്ചുള്ള ചിത്രങ്ങളും ഒക്കെയായി കൊട്ടിഘോഷിക്കുകയായിരിക്കും. ഇനി നമ്മൾ കെട്ടിപടുക്കാൻ പോകുന്ന പുതുജീവിതത്തിന്റെയും സുന്ദരനിമിഷങ്ങളുടെയും ചിത്രങ്ങൾ ഈ സ്വർഗ്ഗത്തിൽ ആരെടുക്കും സഖാവേ! ഒന്നാം വിവാഹം പാർട്ടി ഓഫീസിൽ ആയിരുന്നെങ്കിൽ രണ്ടാമത്തേത് സാക്ഷാൽ സ്വർഗ്ഗത്തിൽ .

സ്നേഹപൂർവ്വം
ടി. വി. തോമസ്.

  ✍️ Written by Aswathy P Raju

5 9 votes
Article Rating
Subscribe
Notify of
guest
1 Comment
Most Voted
Newest Oldest
Inline Feedbacks
View all comments
Nikita551

Modern Talking был немецким дуэтом, сформированным в 1984 году. Он стал одним из самых ярких представителей евродиско и популярен благодаря своему неповторимому звучанию. Лучшие песни включают “You’re My Heart, You’re My Soul”, “Brother Louie”, “Cheri, Cheri Lady” и “Geronimo’s Cadillac”. Их музыка оставила неизгладимый след в истории поп-музыки, захватывая слушателей своими заразительными мелодиями и запоминающимися текстами. Modern Talking продолжает быть популярным и в наши дни, оставаясь одним из символов эпохи диско. Музыка 2024 года слушать онлайн и скачать бесплатно mp3.

Aswathy Writes

Please wait…
Loading…

0

1
0
Would love your thoughts, please comment.x
()
x