സ്വർഗ്ഗസംഗമം
ദീർഘനാളായി ഗൗരിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട്. ചെയ്തുതീർക്കാനുള്ളതെല്ലാം പൂർത്തീകരിച്ചിട്ടേ അവൾ വരുകയുള്ളു എന്നെനിക്കറിയാമായിരുന്നു. കാരണം അവൾ കെ. ആർ. ഗൗരിയാണ്.സ്ത്രീകൾ അടുക്കള മാത്രം ഭരിച്ചിരുന്ന കാലത്ത് കേരളം ഭരിക്കാനൊരുങ്ങിയവളാണ്. ആ പോരാട്ടക്കാരിയുടെ ഹൃദയം സ്വന്തമാക്കിയവൻ എന്നതിൽ ഞാനിന്നും അഭിമാനിക്കുന്നു. ഭൂമിയിലായിരുന്നപ്പോൾ പലർക്കും, പലതിനും വേണ്ടി നമ്മൾ നമ്മളെ വേണ്ടെന്നുവെച്ചതിൽ ഞാൻ ഖേദിക്കാത്ത ദിവസങ്ങളില്ല.ക്യാൻസറിന്റെ വേദനയേക്കാൾ കടുപ്പമാണ് കുറ്റബോധത്താലുള്ള ദുഃഖം എന്നു തിരിച്ചറിഞ്ഞ സമയം. സമരാഗ്നിയിൽ കത്തിയമർന്നത് ഒരു ജീവിതം കൂടി ആയിരുന്നു എന്ന് മനസ്സിലാക്കാൻ വൈകി. മരിച്ചെങ്കിലും ഗൗരിയുടെ […]